കോവിഡ് എന്ന മഹാമാരി മനുഷ്യരിൽ വരുത്തിയ മാറ്റങ്ങൾ എത്രത്തോളമാണെന്ന് തുറന്ന് കാണിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ഫോഗ്
അനാവശ്യമായ ആശങ്ക മൂലം ജീവിതത്തിൽ നടക്കുന്ന എന്തു കാര്യത്തേയും കോവിഡുമായി ബന്ധപ്പെടുത്തുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്
കോൺവെക്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീ അജിത് നായർ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രമേശ് രമുവാണ്
ബഹ്റൈനിലെ അറിയപെടുന്ന ഒട്ടനവധി കഴിവുള്ള കലാകാരന്മാർ ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്
By Sisel P Soman ( COO )