തിരുവനന്തപുരം: സംസ്ഥാനം കനത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും.
പ്രതീക്ഷിച്ച മഴ ലഭിക്കാതെ, ഡാമുകളിലെ വെള്ളം കുറഞ്ഞ് ആഭ്യന്തര വൈദ്യുതി ഉല്പാദനം ഗണ്യമായി കുറഞ്ഞപ്പോള്‍ തന്നെ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തണം എന്ന ആവശ്യം ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല. ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.
ജൂലൈ 30 വരെ ലോഡ്ഷെഡിങ്ങ് വേണ്ടി വരില്ലെന്നാണ് ബോര്‍ഡ് നിലപാട്. എന്നാല്‍, നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ലോഡ്ഷെഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വരും.
ആഭ്യന്തര ഉല്പാദനം കുറയുകയും, വൈദ്യുതി വന്‍തോതില്‍ പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2079 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള വെള്ളമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ 486.44 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളില്‍ ഉള്ളത്.
