മലയാളം

കേരളത്തിൽ രണ്ടരക്കോടി വോട്ടർമാർ, കൂടുതൽ വോട്ടർമാർ മലപ്പുറത്ത്, പിന്നിൽ വയനാട്

ടീക്കാറാം മീണ, മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, കേരളം
തിരുവനന്തപുരം:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വിധിയെഴുതുക രണ്ടരക്കോടി വോട്ടർ. കേരളത്തിൽ രണ്ടു കോടി അൻപത്തിനാല്  ലക്ഷത്തി എൺപത്തി എണ്ണായിരത്തി എഴുന്നൂറ്റി പതിനൊന്ന് (25488711) വോട്ടർമാരാണ് ഉള്ളതെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
സാമുദായിക ധ്രുവീകരണം ഉണ്ടാക്കും വിധം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും സുപ്രി കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാണെന്ന് ടീക്കാറാം മീണ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ  രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സർവ്വകക്ഷി യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചിട്ടുണ്ട്.
      സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ ഒര് കോടി ഇരുപത്തിരണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി നാന്നൂറ്റി മൂന്ന് പേർ (1,22,97403) പുരുഷൻമാരും, ഒര് കോടി മുപ്പത്തി ഒന്ന് ലക്ഷത്തി പതിനൊരായിരത്തി ഒരു നൂറ്റി  എൺപത്തി ഒൻപതു പേർ (1,31,10,189) സ്ത്രീകളുമാണ് .119 ട്രാൻസ്ജൻഡേഴ്സും ഏപ്രിൽ 23 ന് നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ വിധി എഴുതും. രണ്ടിലക്ഷത്തിലധികം പേർ പുതുതായി വോട്ടർമാരാകും.മലപ്പുറം ജില്ലയിലാണ് കൂടൽ വോട്ടർമാർ .ഇവിടെ 30,47,923 വോട്ടർമാരാണ് ഉള്ളത്.  5,81,245 പേർ മാത്രമുള്ള  വയനാട് ജില്ലയിലാണ് വോട്ടർമാർ കുറവുള്ളത്.സംസ്ഥാനത്ത് ആകെയുള്ള 24970 പോളിംഗ് സ്റ്റേഷനുകളിലായി 44436 ബാലറ്റ് യൂണിറ്റുകളും 32772 കൺട്രോൾ യൂണിറ്റുകളും 35393 വോട്ടിംഗ് യന്ത്രങ്ങളും തെരഞ്ഞെടുപ്പിനായി ഉപയോഗിക്കും.കഴിഞ്ഞ തവണ 715 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് വർധിക്കും.
     70 ലക്ഷം രൂപ വരെ ഒര് സ്ഥാനാർത്ഥിക്ക് പ്രചരണത്തിനായി വിനയോഗിക്കാം. എന്നാൽ പതിനായിരം രൂപക്ക് മുകളിൽ ഉള്ള  ചിലവുകൾക്ക് ബാങ്ക് വഴി മാത്രമേ തുക ചിലവഴിക്കാനാകു.2018 സെപ്റ്റമ്പർ 26 ലെ സുപ്രീം കോടതി വിധി അനുസരിച്ച് 26-ാം നമ്പർ അപേക്ഷ പത്രത്തിൽ സ്ഥാനാർത്ഥികളുടെ സിവിൽ ,ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഖേപ്പെടുത്തണം..മാത്രല്ല കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ സ്ഥാനാർത്ഥികൾ  പത്ര ദൃശ്യ മാധ്യമങ്ങളിൽ മൂന്ന് തവണ പ്രസിദ്ധീകരിക്കണം. ഇതിന് പുറമേ രാഷ്ട്രീയ പാർട്ടികളുടെ വെബ്സൈറ്റിൽ തങ്ങളുടെ സ്ഥാനാർത്ഥികളുടെ കേസുകൾ സംബന്ധിച്ച വിശദവിവരം തെരഞ്ഞെടുപ്പ് ദിവസം വരെ ഉണ്ടായിരിക്കണം. ഇതിൽ വീഴച്ചവരുത്തുന്ന സ്ഥാനാർത്ഥികൾക്കെതിരെ കർശന നിയമ നടപടി ഉണ്ടാകും.

സാമുദായിക ധ്രുവീകരണം ഉണ്ടാക്കും വിധം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും സുപ്രി കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതും ചട്ടലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടീക്കാറാം മീണ വ്യക്തമാക്കി.ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സർവ്വകക്ഷി യോഗം നാളെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ പ്രചരണത്തിന്നായി ഫ്ളെക്സ് ബോർഡുകൾ ഉപയോഗിക്കുന്നതും ഹരിത ചട്ടം സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകും.

     പെരുമാറ്റ ചട്ടം നിലവിൽ വന്ന സംസ്ഥാനത്ത്  ഏപ്രിൽ 28 ന് വിജ്ഞാപനം പുറപ്പെടുവിക്കും.ഏപ്രിൽ നാലാണ്  നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി .ഏപ്രിൽ 8 വരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം.
Click to comment

Leave a Reply

Your e-mail address will not be published. Required fields are marked *

three × 2 =

To Top
WhatsApp WhatsApp us