വരാപ്പുഴ: ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരന് ക്രൂരമര്‍ദ്ദനം. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറിനാണ് മര്‍ദ്ദന മേറ്റത്. മകനെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്ന പ്രവീണിന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു.
കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം ഉണ്ടായത്. സ്‌കൂള്‍ സമയത്ത് അമിത വേഗതയില്‍ ടിപ്പര്‍ ഓടിച്ചു പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മകന്റെ മുന്നില്‍ വച്ചാണ് പ്രവീണിന്റെ കാല്‍ തല്ലി ഒടിച്ചത്.
